KERALABREAKINGNEWS
Trending

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വിമര്‍ശനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക ണഅന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് എ ജി കോടതി മുമ്പാകെ മറുപടി പറഞ്ഞു.

Related Articles

Back to top button