BREAKINGKERALA

‘ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരി’ ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിടുതല്‍ ഹര്‍ജി തള്ളിയത്. ഹൈക്കോടതിയുടെ ഹര്‍ജി തള്ളികൊണ്ടുള്ള ഉത്തരവ് ശരിവെച്ച സുപ്രീം കോടതി അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് സന്ദീപിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാല്‍ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ച് വിടുതല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.അതേ സമയം പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂര്‍, അശ്വതി എംകെ എന്നിവര്‍ ഹാജരായി.

Related Articles

Back to top button