BREAKINGKERALANEWS

അത് അര്‍ജുന്റെ ട്രക്ക് തന്നെ; കണ്ടെത്തിയത് കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ

കര്‍ണാടക ഷിരൂരിലെ ഗംഗാവലി നദിയില്‍ അർജുന്റെ ട്രക്ക് കണ്ടെത്തി. കരയിൽ നിന്നും 20 മീറ്റർ മാറി 15 മീറ്റർ ആഴത്തിലാണ് ലോറിയുള്ളത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്കിറങ്ങി നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നാവിക സേനയുടെ തിരച്ചിലിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു.തുടർച്ചയായി ഒൻപതാം ദിവസവും തുടർന്ന തിരച്ചിലിലാണ് ട്രാക്ക് കണ്ടെത്തിയത്. ട്രക്ക് അർജുൻ ഓടിച്ച ഭാരത് ബെൻസിന്റേത് തന്നെയാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ അതിവേഗം മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സോനാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ടഗലത്തുതന്നെയാണ് ഇപ്പോൾ ട്രാക്കുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറി ഉടന്‍ പുറത്തെടുക്കുമെന്നാണ് ട്രക്ക് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്ന ഉടനെ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്.ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഒമ്പതാം ദിനവും തുടരുകയാണ്. ഗംഗാവാലി പുഴയുടെ തീരത്തോടു ചേര്‍ന്നുള്ള മണ്‍കൂനയ്ക്കടിയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button