NEWSBREAKINGKERALA

അന്നയുടെ മരണം; കമ്പനിക്കയച്ച കത്ത് ചോർന്നതിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് EY

അമിത ജോലി ഭാരത്തെ തുടർന്ന് പൂനെയിൽ കുഴഞ്ഞുവീണ് മരിച്ച അന്നാ സെബാസ്റ്റ്യൻ്റെ അമ്മ അയച്ച കത്ത് ചോർന്നതിൽ EY കമ്പനി ആഭ്യന്തര അന്വേഷണം തുടങ്ങി. ചെയർമാൻ ഉൾപ്പെടെ 7 പേർക്കാണ് ഔദ്യോഗികമായി കത്ത് നൽകിയിരുന്നത്, എന്നാൽ കമ്പനിക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് എങ്ങിനെയാണ് കിട്ടിയതെന്നും അന്വേഷണം ഉണ്ടാകും.മകളുടെ മരണത്തിന് കാരണം ഓഫീസിലെ ജോലി ഭാരവും സമ്മർദ്ദവുമാണെന്ന് കാട്ടി ഏൺസ്റ് ആൻഡ് യങ് ഇന്ത്യ മേധാവി രാജീവ് മേമാനിക്ക് അന്നയുടെ അമ്മ അയച്ച കത്ത് പുറത്തായതിനെത്തുടർന്നാണ് വിഷയം ചർച്ചയായതും മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ EYയുടെ ഉന്നതഉദ്യോഗസ്ഥർ വീട്ടിൽ എത്തിയതും. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു അന്ന കമ്പനിയുടെ ഭാഗമാകുന്നത്. EY ഗ്ലോബലിന്റെ അനുബന്ധ കമ്പനിയായ എസ്സാർ ബാറ്റ്ലിബോയ് കമ്പനിയിലായിരുന്നു അന്ന ജോലി ചെയ്തിരുന്നത്. ഈ ടീമിൽനിന്ന് ജോലി സമ്മർദ്ദം കാരണം നിരവധി പേർ രാജിവെച്ചു പോയിരുന്നു. ജൂലൈ 20 നാണ് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്.

Related Articles

Back to top button