BREAKINGKERALA

അന്‍വറിന്റെ ആരോപണം: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കൊച്ചി: പി.വി.അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ പോലീസ് ഉദ്യോ?ഗസ്ഥനെതിരേ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ തൃപ്തികരമായ അന്വേഷണം നടക്കുന്നില്ല എന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. എന്നാല്‍, പ്രത്യേക സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകാതെ തൃപ്തികരമല്ലെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജിക്കാരന്റെ ആവശ്യം നിരസിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജിയാണ് കോടതിയില്‍ ഹാജരായത്. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അന്വേഷണം പുരോ?ഗമിക്കുകയാണ്. ബുധനാഴ്ചയാണ് അന്വേഷണസംഘത്തിന്റെ ആദ്യ യോ?ഗം ചേര്‍ന്നത്. യോ?ഗം ചേരുന്നതിനു മുന്‍പുതന്നെ അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുമുള്ള ഹര്‍ജി കോടതിയിലെത്തിയിരിക്കുന്നു. അതിനാല്‍ ഇത് പൊതുതാല്‍പര്യ ഹര്‍ജി അല്ലെന്നും പബ്ലിസിറ്റിക്കായി നല്‍കിയ ഹര്‍ജിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വെളിപ്പെടുത്തല്‍ ഉണ്ടായിട്ട് കുറച്ചധികം ദിവസങ്ങളായെന്നും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നുമുള്ള വാദങ്ങള്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ വാദം മുഖവിലയ്‌ക്കെടുത്ത കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Related Articles

Back to top button