BREAKINGKERALANEWS

അന്വേഷണസംഘം പോലും രൂപീകരിച്ചില്ല; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാന് സര്‍ക്കാര്‍ സംരക്ഷണം; കോടതിയലക്ഷ്യ ഹര്‍ജിയുമായി പരാതിക്കാരന്‍

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാതെ പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിട്ടുമുണ്ട്. മന്ത്രിയെ വെള്ള പൂശിയുള്ള പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. ഇതില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹൈക്കോടതി ഉത്തരവ് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ സംബന്ധിച്ചും തീരുമാനമായിട്ടില്ല. സര്‍ക്കാരിന് വ്യക്തമായ മറുപടി പറയാനുമായിട്ടില്ല. സര്‍ക്കാരിന്റെ നിസംഗതക്കെതിരെ ഹര്‍ജിക്കാരനായ അഡ്വ. ബൈജു നോയല്‍ വീണ്ടും കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബൈജു നോയല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Related Articles

Back to top button