തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളങ്ങള്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. കടലില്‍ വീണ മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം.
പുതുക്കുറിച്ചി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിപ്പെട്ടത്. കടലില്‍ വീണ 4 പേരെ ഉടന്‍ രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ പെരുമാത്തുറ സ്വദേശി സഹീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമടക്കം രണ്ട് മതസ്യ ബന്ധന വള്ളങ്ങള്‍കൂടി അപകടത്തില്‍പ്പെട്ടു. പരുക്കേറ്റവരെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് അടക്കം മാറ്റിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഒരു വള്ളം രണ്ടായി പിളര്‍ന്നു. കഴിഞ്ഞ ദിവസം ബെനഡിക്ട് എന്ന മത്സ്യ തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചിരുന്നു.
75 Less than a minute