BREAKINGKERALA
Trending

അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം പത്തുദിവസത്തിനകമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.
വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പത്തു ദിവസത്തിനുള്ളില്‍ ഇപ്പോള്‍ വേണമെങ്കിലും ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്.
റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സൗദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

Related Articles

Back to top button