ഭിന്നശേഷിക്കാരായ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കുമെതിരെ വ്യാജ പരാതി നല്‍കിയ യുവതിയോട് ഒരുലക്ഷം രൂപ പിഴയടക്കാന്‍ കോടതി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടേതാണ് നിര്‍ദ്ദേശം. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തന്നെ ഉപദ്രവിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ജജ്ജാര്‍ ജില്ലയിലുള്ള യുവതിയാണ് പരാതിയുമായി എത്തിയത്.
പരാതിക്കാരിയുടെ ഹൃദയശൂന്യമായ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയി എന്നാണ് ജസ്റ്റിസ് നിധി ഗുപ്തയുടെ ബെഞ്ച് പരാമര്‍ശിച്ചത്. ബെഞ്ച് എഫ്‌ഐആര്‍ റദ്ദാക്കുകയും യുവതിക്ക് വിധിച്ചിരിക്കുന്ന പിഴസംഖ്യയായ ഒരുലക്ഷം രൂപ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കും പാതിപ്പാതിയായി വീതിച്ചു നല്‍കണമെന്നും വിധിച്ചു. നാല് മാസത്തിനുള്ളിലാണ് തുക കൊടുത്തു തീര്‍ക്കേണ്ടത്.
അമ്മായിയച്ഛന്‍ തന്റെ പിന്നാലെ ഓടിയെത്തി തന്നെ തല്ലാനും വടികൊണ്ട് അടിക്കാനും ശ്രമിച്ചു എന്നും പിന്നാലെ അമ്മായിയമ്മ തന്റെ മുടിയില്‍ പിടിച്ച് മുറ്റത്തേക്ക് വലിച്ചിഴച്ചുവെന്നും അടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ യുവതി ആരോപിച്ചിരുന്നത്. ഐപിസി സെക്ഷന്‍ 498 എ പ്രകാരമാണ് കേസെടുത്തിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള ക്രൂരതയാണ് ഇതില്‍ വരുന്നത്.
2016 -ല്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതിക്കാര്‍ തന്നെ ശല്യപ്പെടുത്തുകയും പരിഹസിക്കുകയും കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ തന്നോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.
2017 -ല്‍ മരുമകള്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ 100% ശാരീരിക പരിമിതികള്‍ നേരിടുന്ന വിഭാ?ഗത്തില്‍ പെട്ടവരായിരുന്നതിനാല്‍ തന്നെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് ഹരജിക്കാര്‍ അവരുടെ അഭിഭാഷകന്‍ മുഖേന വാദിച്ചു. പണവും സ്വര്‍ണ്ണവും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നതും കെട്ടിച്ചമച്ച കഥയാണ് എന്നും അവര്‍ വാദിച്ചു.
എന്നാല്‍, എല്ലാം പരിശോധിച്ച ജസ്റ്റിസ് നിധി ?ഗുപ്ത പറഞ്ഞത്, ഇതെല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ്. യുവതിയുടെ അമ്മായിഅച്ഛനും അമ്മായിഅമ്മയും ഭിന്നശേഷിക്കാരാണ്. അച്ഛന് ക്രച്ചസില്ലാതെ നടക്കാനാവില്ല. ഓടിയെത്തിയെന്നത് സത്യമാവില്ല എന്ന് തെളിയിക്കപ്പെട്ടു. അമ്മയും അതുപോലെ ഭിന്നശേഷിക്കാരിയാണ് എന്നും കോടതി കണ്ടെത്തി. യുവതി നിയമം ദുരുപയോ?ഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല.
121 1 minute read