മലപ്പുറം: പി.വി അന്‍വറിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള തന്നെ. ഡിഎംകെ എന്ന് ചുരുക്കെഴുത്ത് സൂചിപ്പിക്കുന്ന അന്‍വറിന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ മലപ്പുറത്ത് പലയിടങ്ങളിലായി സ്ഥാപിച്ചു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍, ലോറി ഉടമ മനാഫും അടക്കം ചരിത്ര നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. ഒരുലക്ഷം ആളുകളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയുടെ നയപരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇന്നലെ ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും അന്‍വര്‍ യോഗത്തില്‍ പറയും. ഡിഎംകെയുമായി ധാരണയുണ്ടാക്കി ഇന്ത്യാ മുന്നണിയിലേക്ക് ചേക്കേറാനാണ് അന്‍വറിന്റെ കരുനീക്കം. വൈകിട്ടത്തെ പൊതുയോഗത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഡിഎംകെ നേതാക്കളെ കൂടി വേദിയിലെത്തിക്കാനും അന്‍വര്‍ ശ്രമിക്കുന്നുണ്ട്.
70 Less than a minute