കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിരി?ഗണിച്ച് തലശ്ശേരി കോടതി. രാവിലെ 11 മണിയോടെയാണ് കോടതി അപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. കുറേയേറെ ഉത്തരവാദിത്തമുള്ള പൊതു പ്രവര്‍ത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാ?ഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണ്. നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയ പൊതു പ്രവര്‍ത്തകയാണ് പി പി ദിവ്യയെന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമായ നേതാവാണെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിഭാഗം വാദത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെ: ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് ദിവ്യ. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ആളും അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തിയുമാണ്. ഇക്കാര്യങ്ങള്‍ക്ക് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പൊതുജനം ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയോട് പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതു പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്.
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും 40 കൊല്ലമായി എന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നും അതാണ് പഠിച്ചതെന്നും ദിവ്യ കോടതിയില്‍ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോയെന്നും ദിവ്യ ചോദിച്ചു.
മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും അജണ്ട ഉണ്ട്. ഗംഗധാരന്‍ എന്നയാളും പരാതി നല്‍കിയിരുന്നു. എഡിഎം നവീന്‍ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരന്‍ പരാതി നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പരാതി പരിഗണിക്കേണ്ടത് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു. പക്ഷെ തന്റെ പരിധിയില്‍ അല്ലാത്ത കാര്യത്തില്‍ എഡിഎം ഇടപെട്ടു. എഴുതി നല്‍കിയതല്ലാതെ എഡിഎമ്മിനെക്കുറിച്ച് നേരിട്ട് പറഞ്ഞ പരാതികളും ഉണ്ട്.
പ്രശാന്ത് പരാതി നല്‍കിയതിന് പിന്നാലെ എഡിഎമ്മിനെ ബന്ധപ്പെട്ടുവെന്നും എന്‍ഒസി വേ?ഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എഡിഎം നടപടി എടുത്തില്ല. പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോള്‍ ഞെട്ടി. ഇതില്‍ ഇടപെടണ്ടേ എന്ന് ചോദിച്ചു. അഴിമതിക്കെതിരായാണ് ഇടപെട്ടതെന്നും പ്രതിഭാ?ഗം വാദത്തില്‍ പറയുന്നു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചു കളക്ടറെ കണ്ടപ്പോഴാണ് കളക്ടര്‍ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. യാത്രയയപ്പ് ഉണ്ട്, അതില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. തുടര്‍ന്ന് കളക്ടറെ ഫോണില്‍ വിളിച്ചു പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടറാണ് യോ?ഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. അഴിമതിക്ക് എതിരെയാണ് അവിടെ സംസാരിച്ചത്. മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസം?ഗിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസകളും നേര്‍ന്നു. എഡിഎം പണ്ടുമുതലേ പ്രശ്‌നക്കാരനാണ് എന്ന് പറഞ്ഞിട്ടില്ല. ഒരു അനുഭവം, പരാതി ആണ്
അവിടെ ഉന്നയിച്ചത്.
എന്‍ഒസി നല്‍കാന്‍ ബുദ്ധിമുട്ട് ഇല്ലങ്കില്‍ സ്ഥലം സന്ദര്‍ശിക്കണം എന്നാണ് പറഞ്ഞത്. എഡിഎം പോകുന്ന ദിവസമാണ് എന്‍ഒസി കിട്ടിയെന്ന് അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി പോകുന്ന ഇടത്ത് ഇങ്ങനെയാകരുത് എന്നാണ് പറഞ്ഞത്. കൂടുതല്‍ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോയെന്നും അഭിഭാഷകന്‍ ചോദിച്ചു. മറ്റൊരു സാധ്യത ഇല്ലാത്ത വിധം ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണമായാലേ ആത്മഹത്യ പ്രേരണ കുറ്റം നില്‍ക്കൂ. ആത്മഹത്യ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന വാദം കോടതിയില്‍ ദിവ്യ ആവര്‍ത്തിച്ചു.
62 1 minute read