BREAKINGHEALTHNEWSWORLD

ആഫ്രിക്കയില്‍ മങ്കിപോക്സ്‌ ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച്‌ ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന.

കുട്ടികള്‍ക്കും മുതിർന്നവർക്കും ഇടയില്‍ കേസുകള്‍ സ്ഥിരീകരിക്കുക ചെയ്തു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയില്‍ 450 ല്‍ അധികം ആളുകളാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button