BUSINESS

ആരോഹന്‍’: 22 ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി വിപുലീകരിച്ച് മാക്‌സ് ലൈഫ്

കൊച്ചി: ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ 22 പുതിയ ഓഫീസുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് വിതരണ രംഗം വിപുലീകരിക്കുന്നതിനു ‘ആരോഹന്‍’ സംരംഭം ആരംഭിച്ച് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്. ഉപഭോക്തൃ കേന്ദ്രീകൃത ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടികളിലൂടെയും ലൈഫ് അഡൈ്വസര്‍ റിക്രൂട്ട്‌മെന്റുകളിലൂടെയും ഈ വിപണികളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 24 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന മാക്‌സ് ലൈഫ്, പ്രാദേശിക ലൈഫ് ഉപദേഷ്ടാക്കളിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കൂടാതെ, മാക്‌സ് ലൈഫിന്റെ ‘ഡിജിസാര്‍ത്തി’ പദ്ധതിയുടെ ഭാഗമായി, ആരോഹന്റെ കീഴില്‍ ദക്ഷിണേന്ത്യയിലെ 22 പുതിയ ശാഖകള്‍ 100% ഡിജിറ്റലാക്കുക എന്നതും ലക്ഷ്യമാണ്. ഇത് വെര്‍ച്വല്‍ സഹായം പോലുള്ള ആധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ സാധ്യമാക്കും. 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ കാഴ്ചപ്പാടുമായി ആരോഹന്‍ സംരംഭം യോജിക്കുന്നുവെന്നും അതുവഴി എല്ലാ സമൂഹങ്ങളെയും ശാക്തീകരിക്കുമെന്നും മാക്‌സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ സുമിത് മദന്‍ പറഞ്ഞു.

Related Articles

Back to top button