പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ4 തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. മാധ്യമ വാ4ത്തകളെ തുട4ന്ന് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേ4ക്കെതിരെയാണ് ആലത്തൂ4 പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂ4 പൊലീസ് അറിയിച്ചു.
71 Less than a minute