ഡല്‍ഹി മെട്രോ സ്റ്റേഷനിലെ യുവതിയുടെ റീല്‍സ് ചിത്രീകരണം സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ക്ക് വക നല്‍കി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീല്‍സ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവില്‍ ഒരു ക്ലൈമാക്‌സും ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് വരെ കണ്ടാലെ സംഭവം എന്താണ് ഉ?ദ്ദേശിക്കുന്നതെന്ന് മനസിലാകൂ.
വഞ്ചിക്കൂന്ന കാമുകന്റെ കഥയാണ് റീല്‍സായി ചിത്രീകരിച്ചത്. ഒടുവില്‍ മെട്രോയുടെ കോണിപ്പടിയില്‍ വീണ് മരിക്കുന്ന നായികയെയാണ് കാണാനാകുന്നത്. യാത്രക്കാര്‍ ഇത് എന്ത് കോപ്രായം ആണ് നടക്കുന്നതെന്ന മട്ടില്‍ നോക്കുന്നതും കാണാമായിരുന്നു.
ഡല്‍ഹി മേരി ജാന്‍ എന്ന ഇന്‍സ്റ്റ?ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതോടെ യുവതിയുടെ അപാര അഭിനയും എയറിയിലുമായി. നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇവിടെ ഒരു അടിയോ ചവിട്ടോ നന്നാകുമെന്നും മെട്രോ സെക്യൂരിറ്റി എവിടെയെന്ന് ചോ?ദിക്കുന്നവരുമുണ്ട്. കണ്ടന്റിനായി എന്ത് വേണമെങ്കിലും ഇത്തരക്കാര്‍ ചെയ്യുമെന്നും ചിലര്‍ പറഞ്ഞു.
72 Less than a minute