BREAKINGNATIONAL

ഇതെന്താ പണത്തിന്റെ പെയ്ത്തോ! പണമെറിഞ്ഞ് വിവാഹാഘോഷം, വിതറിയത് 20 ലക്ഷം, ഗ്രാമീണര്‍ക്ക് ചാകര

ലഖ്നൗ: വിവാഹത്തോടനുബന്ധിച്ചുള്ള പലതരത്തിലുള്ള ആഘോഷച്ചടങ്ങുകള്‍ കാണാറുണ്ട്. എന്നാല്‍ വേറിട്ട ഒരു വിവാഹാഘോഷത്തിനാണ് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ഥ്നഗര്‍ നിവാസികള്‍ സാക്ഷിയായത്. ഇരുപത് ലക്ഷത്തോളം രൂപാ നോട്ടുകള്‍ അന്തരീക്ഷത്തിലെറിഞ്ഞ് കിട്ടുന്നവര്‍ക്ക് എടുക്കാനാവുന്ന വിധത്തിലുള്ള ആഘോഷ പരിപാടിയാണ് വിവാഹത്തിനെത്തിയ അതിഥികള്‍ നടത്തിയത്. ഇതന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
അതിഥികള്‍ വീടിന്റെ ടെറസില്‍ കയറിയും ജെ.സി.ബി.യില്‍ക്കയറിയും അന്തരീക്ഷത്തില്‍ കറന്‍സി നോട്ടുകള്‍ വര്‍ഷിച്ചു. വരന്റെ ആളുകളാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്, 200, 500 രൂപയുടെ 20 ലക്ഷത്തോളം രൂപ മൂല്യം വരുന്ന നോട്ടുകള്‍ ഇത്തരത്തില്‍ വിതറി. ഗ്രാമീണര്‍ കൂടിനിന്ന് ഈ നോട്ടുകള്‍ കൈവശപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
അഫ്സല്‍-അര്‍മാന്‍ എന്നിവരുടെ വിവാഹച്ചടങ്ങിനിടെയാണ് ഇത്തരത്തിലൊരു ആഘോഷം നടന്നത്. വീഡിയോക്കുതാഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. പണം ആവശ്യമുള്ളവര്‍ക്ക് കൊടുക്കണമെന്ന് ചിലര്‍ വാദിച്ചപ്പോള്‍ ആരെങ്കിലും ഇന്‍കം ടാക്സുകാരെ വിളിക്കൂ എന്നാണ് മറ്റു ചില കമന്റുകള്‍. ഈ പണമുണ്ടായിരുന്നെങ്കില്‍ എത്ര പാവപ്പെട്ടവരുടെ വിവാഹം നടത്താമായിരുന്നു എന്നിങ്ങനെയും പോകുന്നു കമന്റുകള്‍.

Related Articles

Back to top button