BREAKINGKERALA

‘ഇപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രം, ബിജെപി അലവലാതി പാര്‍ട്ടിയായി മാറി’-വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറി. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിന് രാഷ്ട്രീയനേതാവിന്റെ മെയ്വഴക്കമില്ല. കോണ്‍ഗ്രസിലും അഭിപ്രായ വ്യത്യാസമുണ്ടെന്നും അച്ചടക്കവും വിനയവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് എന്നുപറയുന്നത് മുസ്ലീങ്ങളുടെ കൂട്ടായ്മയാണ്. മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. സംവരണ സീറ്റില്‍ ഒഴികെ എല്ലായിടത്തും മുസ്ലിം സമുദായ അംഗങ്ങളെ മാത്രമാണ് മുസ്ലിം ലീഗ് മത്സരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി,

Related Articles

Back to top button