വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് വിധേയരായവരുടേയും, അഞ്ച് വർഷം പിന്നിട്ടിട്ടും പുനരധിവാസം നിഷേധിക്കപ്പെട്ട പുത്തു മല ദുരന്ത ബാധിതരുടേയും പുനരധിവാസ വിഷയമുയർത്തി കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ദുരന്ത ബാധിതരുടെ വയനാട് കളക്ട്രേറ്റ് ധർണ്ണ സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ.ദാസൻ ഉൽഘാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ
എൻ ബാദുഷ, ( വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ്) പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗ്ഗീസ് വട്ടേക്കാട്ടിൽ, സുലോചന രാമകൃഷ്ണൻ (വിമൻസ് വോയ്സ് ) പി.എൻ പ്രോവിന്റ്, കേന്ദ്ര കമ്മിറ്റി അംഗം,
എം.എം.സ്മിത (കേന്ദ്ര കമ്മിറ്റി അംഗം AlRWO ) ഡോ. പി.ജി. ഹരി ആരോഗ്യ മനുഷ്യാവകാശ പ്രവർത്തകൻ) ടി.സി. സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറി, TUCl, വി.എ. ബാലകൃഷ്ണൻ , ചെയർമാൻ, കൾച്ചറൽ ഫോറം , കെ.ബാബുരാജ്, കൺവീനർ AlKKS, എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക.ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക.
മൃതശരീരം പോലും വീണ്ടെടുക്കാനാവാതെ മൺമറഞ്ഞുപോയവരുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി നഷ്ടപരിഹാരം കാലതാമസമില്ലാതെ കൈമാറുക.
പരിക്കേറ്റവരുടെ തുടർ ചികിത്സ, നഷ്ടപരിഹാരം എന്നിവ സർക്കാർ ഏറ്റെടുക്കുക.
ദുരന്തം ഏൽപ്പിച്ച മാനസിക ആഘാതത്തിൽ നിന്ന് വിമോചിപ്പിക്കുന്നതിന് എല്ലാ ശാസ്ത്രീയ മാർഗ്ഗങ്ങളും സ്വീകരിക്കുക.
താത്കാലിക പുനരധിവാസത്തിനായി ദുരന്തനിവാരണ നിയമപ്രകാരം റിസോർട്ടുകളേറ്റെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുക.
വാസയോഗ്യമായ വീട്, കൃഷിയോഗ്യമായ പരമാവധി ഭൂമി, ഉപജീവനോപാധികൾ എന്നിവ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഉറപ്പ് വരുത്തുക.
ദുരന്തഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും അടിയന്തിരമായി പുനരധിവസിപ്പിക്കുക.
പുനരധിവാസത്തിനായി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയ ഭൂമിക്കെതിരെ സ്ഥലം അനധികൃതമായി കൈവശം വെച്ചിരിക്കുന്നവർ ഹൈക്കോടതിയിൽ ഉന്നയിച്ച തടസ്സവാദങ്ങൾ നീക്കുന്നതിനു് ഹൈക്കോടതി DMA പ്രകാരം നടപടി സ്വീകരിച്ച് പുനരധിവാസം സമയബന്ധിതമായി നിർവ്വഹിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി 58 ദിവസങ്ങളായി തുടരുന്ന അനിശ്ചിത കാല ഉപവാസ സമരത്തോടനുബന്ധിച്ചായിരുന്നു ധർണ്ണ സമരം .