BREAKINGKERALA
Trending

എഡിഎമ്മിന്റെ മരണം; കുടുംബത്തിന്റെ മൊഴിയെടുക്കുന്നതില്‍ തീരുമാനമായില്ല, ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ഹാജരാകണമെന്ന് ജാമ്യം നല്‍കിയപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്ത് ദിവസത്തെ റിമാന്‍ഡ് തടവിനു ശേഷം ദിവ്യ ജയില്‍ മോചിതയായത്.
കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതില്‍ പ്രത്യേക അന്വേഷണ സംഘം ഇനിയും തീരുമാനം എടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘം വന്ന ശേഷം ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാന്‍ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്നും യാത്രയയപ്പ് യോഗത്തിലെ ചില അവസാന വാചകങ്ങളാണ് തെറ്റായിപ്പോയതെന്നുമുള്ള നിലപാട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവര്‍ത്തിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നത് കൊണ്ടാണ് താന്‍ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നും അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button