BREAKINGKERALA

എരുമേലി പേട്ടതുളളല്‍:കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ചെന്ന് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍

എറണാകുളം: എരുമേലിയില്‍ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ സംഭവം, തീരുമാനം പിന്‍വലിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. മൂന്ന് കണ്ണാടികള്‍ നടപ്പന്തലിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമല്ലാ പൊട്ടു തൊടലെന്ന് ദേവസ്വം ബോര്‍ഡ്.
മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തര്‍ക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു, കുത്തക ഹോള്‍ഡര്‍മാരോ മറ്റോ ഭക്തരെ ചൂഷണം ചെയ്യാനും പാടില്ല. കുറിതൊടുന്നതിന് പണം വാങ്ങിയ ആളുകള്‍ ഇപ്പോഴും അവിടുണ്ടോയെന്ന് കോടതി ചോദിച്ചു, , മാസപ്പൂജ സമയത്ത് ഭക്തരെ ചൂഷണം ചെയ്യാന്‍ ഇത്തരക്കാരെ അനുവദിക്കരുതെന്ന് പറഞ്ഞ കോടതി , ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

Related Articles

Back to top button