പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണെന്ന് കെ മുരളീധരൻ. എല്ലാവർക്കും കത്ത് കിട്ടിക്കാണില്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. പാലക്കാട്ട് തന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമല്ല. ഇലക്ഷന് മുൻപ് ആർക്കും ആരുടേയും പേര് പറയാം.അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാർട്ടി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതാണ് ഫൈനൽ കെ മുരളീധരൻ പറഞ്ഞു.അയച്ച കത്തുകൾ കുറിച്ച് ഇനി ചർച്ചചെയ്യേണ്ട കാര്യമില്ല കാരണം സ്ഥാനാർത്ഥി വന്നുകഴിഞ്ഞു. ഇനി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് നോക്കേണ്ടത്.പതിമൂന്നാം തീയതി വരെ തന്നോട് എല്ലാവരും സ്നേഹം കാണിക്കുന്നുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
87 Less than a minute