KERALANEWS

കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ ചേർന്നയാൾ കഞ്ചാവ് കേസിൽ പിടിയിൽ

കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്. ഇയാൾക്കെതിരെ കേസെടുത്ത എക്സൈസ് സംഘം പ്രതിയെ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മിൽ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.

Related Articles

Back to top button