BREAKINGKERALA

കുട്ടികളെ നിങ്ങള്‍ നന്നായി പഠിച്ചോളൂ… ഉഴപ്പിയാല്‍ പണിപാളും, എട്ട് ജയിക്കണമെങ്കില്‍ മിനിമം മാര്‍ക്ക് വേണം

തിരുവനന്തപുരം: എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ഓരോ വിഷയത്തിനും ജയിക്കാന്‍ മിനിമം മാര്‍ക്ക് സമ്പ്രദായം (സബ്‌ജെക്ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നടപ്പാക്കും. നിലവിലെ ഓള്‍ പ്രൊമോഷന്‍ രീതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വിദ്യാര്‍ഥിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും.
നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിജയിക്കാന്‍ 30 ശതമാനം മാര്‍ക്ക് വേണം. മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വര്‍ഷം ഒമ്പതിലും മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരും. 2026-27ല്‍ എസ്എസ്എല്‍സി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാ?ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തണം. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോഴ കൊടുക്കുന്നവര്‍ ആലോചിക്കണമെന്നും പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button