കൊച്ചി: കുണ്ടന്നൂര്‍ തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. പണി നടക്കുന്നതിന്റെ ഭാ?ഗമായിട്ടാണ് പാലം അടച്ചിടുക.
പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വെണ്ടുരുത്തി പാലം വഴി എംജി റോഡില്‍ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ മാത്രം വെണ്ടുരുത്തി പാലം വഴി എംജി റോഡില്‍ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി എംജി റോഡ് വഴി പോകണമെന്നും അറിയിപ്പിലുണ്ട്.
72 Less than a minute