BREAKINGNATIONAL

കുപ്പയ്ക്കുള്ളിലെ മാണിക്യം; 1,000 കിലോ റെയില്‍വേ സ്‌ക്രാപ്പുകള്‍ വിനായക രൂപമായപ്പോള്‍..

സെപ്തംബര്‍ 7ന് വിനായ ചതുര്‍ഥി ദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് രാജ്യം. ഗണപതി ഭഗവാന് ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ ഉണ്ടാക്കിയും വിനായക പ്രതിമകള്‍ നിര്‍മിച്ചും നാം വ്യത്യസ്ത രീതിയില്‍ വിനായക ചതുര്‍ഥി ആഘോഷമാക്കുന്നു. അത്തരത്തില്‍ വേറിട്ടൊരു ഗണേശ ചതുര്‍ഥി ആഘോഷവുമായാണ് റായ്പൂര്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ എത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.
റെയില്‍വേ സ്‌ക്രാപ്പുകളില്‍ നിന്നും 12 അടി ഉയരമുള്ള ഗണേശനെയാണ് റെയില്‍വേ ജീവനക്കാര്‍ നിര്‍മിച്ചത്. സാധാരണ പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് നിര്‍മിക്കുന്ന ഗണപതി ഭഗവാന്റെ പ്രതിമയ്ക്ക് പകരം ഇത്തവണ റെയില്‍വേ സ്‌ക്രാപ്പുകളില്‍ നിന്ന് നിര്‍മിക്കാമെന്ന ആശയത്തിലേക്ക് റെയില്‍വേ ജീവനക്കാര്‍ എത്തുകയായിരുന്നു. റെയില്‍വേ വാഗണ്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനായ അശോക് ദേവന്‍ങ്കാന്റെ കൈകളാണ് മനഹോരമായ പ്രതിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
നട്ടുകള്‍ ഉപയോഗിച്ചാണ് വിനായകന്റെ ശരീരം നിര്‍മിച്ചത്. സ്പ്രിംഗുകള്‍ ഉപയോഗിച്ചാണ് കൊമ്പുണ്ടാക്കിയതെന്നും അശോക് പറഞ്ഞു. 1,000 കിലോ റെയില്‍വേ സ്‌ക്രാപ്പുകള്‍ ഉപയോഗിച്ചാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. വിനായ ചര്‍തുഥി ദിവസം പ്രതിമ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും എല്ലാവര്‍ക്കും ഗണേശന്റെ അനുഗ്രഹം ലഭിക്കട്ടെയെന്നും അശോക് പറഞ്ഞു.

Related Articles

Back to top button