BREAKINGKERALA

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം: 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: സെപ്തംബര്‍ അവസാനവാരം കൊച്ചിയില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന യോഗം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസ്, ടി.ജെ വിനോദ് എംഎല്‍എ, കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പി.സി തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ വി.ഇ അബ്ദുല്‍ ഗഫൂര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു) എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, കെയുഡബ്ല്യുജെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.ഷജില്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരാണ് സ്വാഗതസംഘം മുഖ്യരക്ഷാധികാരികള്‍. മേയര്‍,എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവരെ
ചെയര്‍മാന്‍മാരാക്കി വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

Related Articles

Back to top button