കൊച്ചി: കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസില്‍ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റില്‍. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്ക് ഇവര്‍ കാഴ്ചവച്ചെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഈ സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ താമസിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
72 Less than a minute