കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ്സുകാരിയുടെത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ലൈംഗിക ചൂഷണം നേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിര. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട് എന്നാണ് കുടുംബത്തിന്റെ നിലപാട്. വിശദമായി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ റൂറൽ പോലീസ് മേധാവിക്കും പരാതി നൽകി.
1,113 Less than a minute