BREAKINGKERALA
Trending

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം; സംസ്ഥാന നേതാക്കള്‍ക്ക് കൂക്കിവിളി; തുറന്നടിച്ച് വനിതാ നേതാക്കള്‍

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഎം പ്രവര്‍ത്തകരുടെ രോക്ഷം. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംസ്ഥാന നേതാക്കളെ കൂക്കി വിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാല്‍ എന്നിവരെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടിരുന്നത്. ഇവര്‍ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ രോക്ഷം.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കള്‍ അടക്കം രംഗത്തെത്തി. പെണ്ണുപിടിയനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോക്ഷപ്രകടനം. സംസ്ഥാന നേതൃത്വം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കൊപ്പമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
‘കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കുമായുള്ള പ്രസ്ഥാനമായി ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമായി. വനിതാ സഖാക്കാന്മാര്‍ക്ക് മാന്യം മര്യാദയോടെ അന്തസ്സായി പ്രസ്ഥാനത്തിന് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൈ പിടിച്ച് ഒടിക്കന്‍ ശ്രമിച്ചു’ സിഐടിയു ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവ് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും തങ്ങള്‍ക്ക് പ്രസ്ഥാനം വേണമെന്നും വനിതാ നേതാവ് പറയുന്നു. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനായാണ് പ്രതികരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
‘സ്ത്രീ പീഡനത്തില്‍പ്പെട്ടയാളെ സെക്രട്ടറിയാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തു. എതിര്‍ത്തിട്ടും ഒരു വിലയും ഇല്ല. സംസ്ഥന കമ്മിറ്റിയംഗം ഞങ്ങള്‍ക്കെതിരെ സംസാരിച്ചു. മാന്യമായിട്ടുള്ള പ്രസ്ഥാനമാണ് വേണ്ടത്. സിപിഎം തത്വശാസ്ത്രത്തിനടിസ്ഥാനമായി പ്രവര്‍ത്തിക്കേണ്ടത്’ മറ്റൊരു വനിതാ നേതാവ് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് സഖാവെന്ന പരിഗണന നല്‍കിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി നന്നാകണമെന്ന് വിചാരിച്ച് മിണ്ടാതിരിക്കുമായിരുന്നുവെന്നും 21 വര്‍ഷമായി പാര്‍ട്ടിയ്ക്കായി കഷ്ടപ്പെടുന്നുവെന്നും വികാരധീനനായാണ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.

Related Articles

Back to top button