BREAKINGKERALA
Trending

ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സന്ദീപിനെകുറിച്ചല്ല,സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന്എകെബാലന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്‌ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് ഏകെബാലന്‍ രംഗത്ത്.ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം ന്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ല.
രാഹുല്‍ സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും.രാഹുലിന് വലിയ തിരിച്ചടി ലഭിക്കും.സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആര്‍എസ്എസ് ഒരക്ഷരം പോലും പറയുന്നില്ല.ഇത് ആര്‍എസ്എസിലെ ഒരു വിഭാഗവും രാഹുല്‍ മാങ്കൂട്ടത്തിലും നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.കോണ്‍ഗ്രസ് ആര്‍എസ്എസ് അവിശ്ശുദ്ധ കൂട്ടുകെട്ട് പ്രകടമാണ്.അതിന്റെ ഭാഗമാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും എകെബാലന്‍ പറഞ്ഞു

Related Articles

Back to top button