ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദിഎന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്കായി കൂടുതൽ പദ്ധതികൾ കൊണ്ടുവരും. പച്ചക്കറി ഉത്പാദനം കൂട്ടും ക്ലസ്റ്ററുകൾ രൂപികരിക്കും.ദേശീയ സംഭരണ നയം കൊണ്ടുവരും. അഞ്ച് പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കും.
109 Less than a minute