ന്യൂഡല്‍ഹി: ഗുജറാത്തില്‍ കുട്ടികള്‍ക്കിടയില്‍ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോമും (Acute Encephalitis Syndrome (AES)) വ്യാപിക്കുന്നു. പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കിടയിലാണ് രോ?ഗവ്യാപനമുള്ളത്. ജൂണ്‍ മുതല്‍ ഇതുവരെ 148 എ.ഇ.എസ്. കേസുകള്‍ സ്ഥിരീകരിച്ചു. മരണനിരക്ക് അമ്പത്തിയെട്ടായി ഉയര്‍ന്നു. ആരോ?ഗ്യ-കുടുംബക്ഷേമമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ജൂലൈ 31 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഗുജറാത്തിലെ ഇരുപത്തിനാല് ജില്ലകളില്‍ നിന്നായി 140 കേസുകളും മധ്യപ്രദേശില്‍ നിന്ന് നാല് കേസുകളും രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അമ്പത്തിയൊമ്പത് കുട്ടികള്‍ മരിക്കുകയും ചെയ്തു.
എ.ഇ.എസ്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോ?ഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തത്ഫലമായി ജൂലൈ പത്തൊമ്പത് മുതല്‍ രോ?ഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ആരോ?ഗ്യവിഭാഗം പറയുന്നു. എ.ഇ.എസ്. ബാധിച്ചുള്ള മരണനിരക്കും ചാന്ദിപുര വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധവും സംശയിക്കുന്നുണ്ട്. അതിനിടെ ചാന്ദിപുര വൈറസ് കേസുകള്‍ 51 ആയെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
എന്താണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം
പൊതുവേ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളേയാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിക്കുന്നത്. ചിലയിനം വൈറല്‍ , ബാക്ടീരിയല്‍ അണുബാധകള്‍ക്ക് പിന്നാലെ മസ്തിഷ്‌കത്തിന് വീക്കം സംഭവിക്കുകയും നാഡീസംബന്ധമായ തകരാറുകള്‍ ഉണ്ടാവുകയുമൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. ജാപ്പനീസ് എന്‍സഫലൈറ്റിസ് വൈറസ്, ഹെര്‍പിസ് സിംപ്ലെക്‌സ് വൈറസ്, എന്റെറോവൈറസസ്, ബാക്ടീരിയല്‍ അണുബാധകള്‍, ഫം?ഗല്‍ അണുബാധകള്‍, പാരസൈറ്റിക് അണുബാധകള്‍ തുടങ്ങിയവയൊക്കെ അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോമിന് കാരണമാകാറുണ്ട്.
പനി, തലവേ?ദന, അതിയായ ക്ഷീണം, ശരീരവേദന, ഓക്കാനം, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, അപസ്മാരം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. പരിശോധനകള്‍ക്കൊടുവില്‍ എ.ഇ.എസ്. സ്ഥിരീകരിച്ചാല്‍ രോ?ഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സ നല്‍കും. കൊതുകുകടിക്കാതിരിക്കാനുള്ള മാര്‍?ഗങ്ങള്‍ സ്വീകരിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയാണ് പ്രധാന രോ?ഗപ്രതിരോധമാര്‍?ഗങ്ങള്‍.
എന്താണ് ചാന്ദിപുര വൈറസ്?
റാബ്‌ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതല്‍ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണല്‍ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലക്ഷണങ്ങള്‍
കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എന്‍സെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എന്‍സെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗം കൂടുതല്‍ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.
പേരിനുപിന്നില്‍
ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോ?ഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.1965-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ചാന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളില്‍ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്.
ചികിത്സ
ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിലവില്‍ നല്‍കിവരുന്നത്. ആന്റിറെട്രോവൈറല്‍ തെറാപ്പിയോ, വാക്‌സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളില്‍ രോ?ഗം ഗുരുതരമാകുമെന്നതാണ് സങ്കീര്‍ണമാക്കുന്നത്.