കൊച്ചി: ഗുരുവായൂര്‍ അമ്പലത്തില്‍ പ്രതീകാത്മകമായി ആനകളെ നടയിരുത്തിയതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടിരൂപ. 2003 മുതലുള്ള കണക്കാണിത്. പ്രതീകാത്മകമായി ആനയെ നടയിരുത്തുന്നതിന് 10 ലക്ഷംരൂപയാണ് ഫീസ്. എന്നുമുതലാണ് ആനകളെ പ്രതീകാത്മകമായി നടയിരുത്തിത്തുടങ്ങിയതെന്നോ നേരത്തേ എത്രയായിരുന്നു ഫീസ് എന്നതോ ദേവസ്വത്തിന് അറിയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍ ഇപ്പോഴും ഗുരുവായൂരില്‍ ആനയെ നടയിരുത്താം.
38 ആനകളാണ് ഗുരുവായൂരില്‍ ഇപ്പോഴുള്ളത്. ആനകള്‍ ചരിഞ്ഞാല്‍ കൊമ്പുകള്‍ വനംവകുപ്പിന് കൈമാറും. ഇതിന് സര്‍ക്കാര്‍ ദേവസ്വത്തിന് പ്രതിഫലം നല്‍കുന്നില്ലെന്നും വിവരാവകാശപ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയില്‍ പറയുന്നു.
എഴുന്നള്ളിക്കാന്‍ ആനകളെ നല്‍കുന്നതിലൂടെ 2022-23ല്‍ 2.94 കോടിരൂപ ലഭിച്ചു. ആനകളുടെ ഭക്ഷണത്തിനായി 3.19 കോടിരൂപ ചെലവായി. 2018 മുതല്‍ 2024 മേയ് വരെ ആനക്കോട്ടയിലെ സന്ദര്‍ശന ഫീസിനത്തില്‍ 6.57 കോടിയും പാര്‍ക്കിങ് ഫീസായി 1.14 കോടിരൂപയും ലഭിച്ചു.
76 Less than a minute