BREAKINGNATIONAL

ഗോവയില്‍ ഏഴ് വയസുകാരനെ പിറ്റ് ബുള്‍ കടിച്ചുകൊന്നു; ഉടമക്കെതിരെ കേസ്

പനാജി: വടക്കന്‍ ഗോവയിലെ അഞ്ജുന ഗ്രാമത്തില്‍ പിറ്റ് ബുള്‍ ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് വയസ്സുകാരന്‍ മരിച്ചു.വ്യാഴാഴ്ച അമ്മയോടൊപ്പം നടക്കുമ്പോള്‍ ആണ് പ്രഭാസ് കലങ്കുട്ട്കര്‍ എന്ന ബാലനെ പിറ്റ് ബുള്‍ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും മരിക്കുകയായിരുന്നു.നായയുടെ ഉടമ അബ്ദുള്‍ കാദര്‍ ഖ്വാജയ്ക്കെതിരെ അശ്രദ്ധയ്ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഞ്ജുന പോലീസ് ഇന്‍സ്‌പെക്ടര്‍ സൂരജ് ഗവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ആക്രമണകാരികളായ നായ്ക്കളെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉടമകള്‍ക്ക് കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി നീലകണ്ഠ് ഹലാര്‍ങ്കര്‍ പറഞ്ഞു.ചില ഇനം നായ്ക്കളെ നിയന്ത്രിക്കുന്നതിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button