KERALANEWS

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപനെതിരെ കോഴിക്കോട് പോസ്റ്ററുകൾ

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണിതെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എല്‍.ഡി.എഫിന്‍റെ വി.എസ്. സുനില്‍കുമാറിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് മുരളീധരൻ പിന്തള്ളപ്പെട്ടിരുന്നു. പിന്നാലെ പ്രതാപനെതിരെ വിമർശനവും ഉയർന്നിരുന്നു

ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ തൃശ്ശൂരിൽ മുരളീധരനെ പാലം വലിച്ചു എന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആരോപിക്കുന്നത്. പ്രതാപന്റെ സ്വാധീനമ മേഖലകളിൽ നിന്നും അദ്ദേഹം അംഗമായ ധീവര സമൂഹത്തിൽ നിന്നും കോൺഗ്രസിലേക്ക് വോട്ടുകൾ എത്തിയില്ല. മത്സ്യത്തൊഴിലാളി മേഖലയിൽ അടക്കം സുരേഷ് ഗോപി വൻ മേൽക്കയാണ് നേടിയത്. ഇതുകൊണ്ടുതന്നെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ പടപ്പുറപ്പാട് നടക്കുന്നുണ്ട്.

Related Articles

Back to top button