മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ ഇരു കരകളിലും പരിശോധന ശക്തമാക്കി. കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, താലൂക്ക് തല ദുരന്തനിവാരണ വളണ്ടിയര്‍മാരായ ടി ഡി ആര്‍ എഫ്, മത്സ്യത്തൊഴിലാളികള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മാവൂര്‍, മുക്കം, പന്തീരങ്കാവ്, ഫറോക്ക്, ബേപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് പോലീസിന്റെ പരിശോധന പുരോഗമിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനക്കൊപ്പം, ബോട്ട്, ഡിങ്കി , തോണി എന്നിവ ഉപയോഗിച്ചുമാണ് വിശദമായ പരിശോധന. എന്റെ മുക്കം, പുല്‍പ്പറമ്പ് രക്ഷസേന, കര്‍മ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.ചാലിയാറിലെ തിരച്ചിലിന് കാലാവസ്ഥ നിലവില്‍ അനുകൂലമാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു. കൂളിമാട് പാലത്തിന് സമീപം ഡ്രോണ്‍ പരിശോധനയും നടക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും പരിശോധനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. 180ഓളം മൃതദേഹങ്ങളാണ് ചാലിയാര്‍ പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നത്. കഡാവര്‍ ഡോഗ്‌സും ചാലിയാറിലെ തിരച്ചിലിന് എത്തിയിട്ടുണ്ട്.
66 Less than a minute