കല്‍പ്പറ്റ: യുഡിഎഫ് കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിക്ക് 2019-ല്‍ കിട്ടിയ വിജയം വയനാട്ടില്‍ ഇനിയും ആവര്‍ത്തിക്കണം. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പിണറായിയുടെ മണ്ഡലത്തില്‍ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതില്‍ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് – ബി ജെ പി ഡീല്‍ എന്ന് പറയാന്‍ സിപി എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
പിണറായി ജയിലില്‍ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സി പി എമ്മിനും ബി ജെ പി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദന് സി പി എം സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട സരിനെതിരെയും സുധാകരന്‍ ആഞ്ഞടിച്ചു. സരിന് ബുദ്ധിയും വിവരവും ഉണ്ട്. പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്‌മേ പറയൂ. ജന്‍മദോഷമാണ് അതെന്നുമായിരുന്നു സുധാകരന്റെ വാക്കുകള്‍.
63 Less than a minute