പാലക്കാട്: കെഇ ഇസ്മായിലിനെതിരെ സിപിഐ പാലക്കാട് ജില്ല ഘടകം രം?ഗത്ത്. ഇസ്മായിലിനെ ജില്ല കൗണ്‍സിലിലെ പ്രത്യേക
ക്ഷണിതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. വിമതരെ സഹായിക്കുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തുന്നുവെന്നാണ് ആരോപണം. അന്തിമതീരുമാനം സിപിഐ സംസ്ഥാന കൗണ്‍സിലിന് വിട്ടു. ജില്ലാ സമ്മേളനത്തിനു മുന്‍പും ശേഷവും ഇസ്മായിലിന്റെ നിലപാടുകള്‍ പാര്‍ട്ടിയിലെ സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കിയെന്ന് ജില്ലാ കമ്മിറ്റി പറയുന്നു. അന്തിമ തീരുമാനം സിപിഐ സംസ്ഥാന കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. അതേസമയം, വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്മായിലിന്റെ പ്രതികരണം.
73 Less than a minute