KERALANEWS

ജോയോർമ്മ 2024 – അടിയന്തരാവസ്ഥ പോരാളികളുടെ സംഗമവും.

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും അടിയന്തരാവസ്ഥയിലെ തടവുകാരനുമായിരുന്ന ടി എൻ ജോയിയുടെ അനുസ്മരണവും അടിയന്തരാവസ്ഥ തടവുകാരുടെ കൂടിച്ചേരലും ഒക്ട: രണ്ടിന് നടക്കും. കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ രാവിലെ പത്തു മണി മുതൽ നടക്കുന്ന പരിപാടിയിൽ കലാ- സാംസ്കാരിക പ്രവർത്തകരും കേരളത്തിലെ സി പി ഐ ( എം എൽ ) പ്രസ്ഥാനത്തിലെ വിവിധ ധാരകളിലെ എഴുപതുകൾ മുതൽ നേതൃത്വത്തിലുണ്ടായിരുന്ന മുതിർന്ന നേതാക്കളും സംബന്ധിക്കും.

അടിയന്തരാവസ്ഥ മുതൽ അയോദ്ധ്യ മന്ദിർ വരെ എന്ന വിഷയത്തെ അധികരിച്ച് വൈകുന്നേരം 4ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സച്ചിദാനന്ദൻ , കെ ജി ശങ്കരപ്പിള്ള , ബി രാജീവൻ , ഗ്രോ വാസു, കെ വേണു , കെ എൻ രാമചന്ദ്രൻ , എം എസ് ജയകുമാർ , മുരളി കണ്ണമ്പള്ളി, പി ടി തോമസ്‌, എം എൻ രാവുണ്ണി, സിവിക് ചന്ദ്രൻ , കെ എം സലിം കുമാർ , വെള്ളത്തൂവൽ സ്റ്റീഫൻ , സുലോചന വയനാട്, പി സി ഉണ്ണി ച്ചെക്കൻ , സോമശേഖരൻ , പി എൻ ഗോപീകൃഷ്ണൻ , കെ എ മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.

ഹിന്ദുത്വ നേതാക്കളുടെ കത്തെഴുത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

Related Articles

Back to top button