KERALANEWS

‘ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് ശശി’; പി കെ ശശിയെ പുകഴ്ത്തി ഗണേഷ്‌കുമാർ

സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഫണ്ട് തിരിമറി ആരോപണത്തിൽ ഉൾപ്പെട്ട പികെ ശശിയെ പുകഴ്ത്തിയാണ് മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് പികെ ശശി.മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആർക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button