ന്യൂഡല്‍ഹി: രബീന്ദ്രനാഥ ടാഗോര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ‘ജനഗണമന’യുടെ ഇംഗ്ലീഷ് പരിഭാഷ വൈറലാകുന്നു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൊബേല്‍ പ്രൈസ് ഫൗണ്ടേഷനാണ് പരിഭാഷ പുറത്തുവിട്ടത്.
‘1913-ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടിയ കവി നബീന്ദ്രനാഥ ടാഗോര്‍ ബംഗാളിയില്‍ രചിച്ച ‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനമാണ്’ എന്ന കുറിപ്പോടെയാണ് നൊബേല്‍ പ്രൈസ് ഫൗണ്ടേഷന്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പങ്കുവെച്ചത്. ‘ദി മോര്‍ണിങ് സോങ് ഓഫ് ഇന്ത്യ’ എന്നാണ് പരിഭാഷയക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
1911 ഡിസംബര്‍ 11-ന്, ടാഗോര്‍ ബംഗാളി ഭാഷയില്‍ രചിച്ച ‘ഭരോതോ ഭാഗ്യോ ബിദ്ധാത’ എന്ന ഗാനത്തില്‍നിന്ന് കടമെടുത്ത വരികള്‍, 1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ദേശീയ ഗാനമായി അംഗീകരിക്കുകയായിരുന്നു. 1947-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ രാജ്യത്തിന്റെ ദേശീയഗാനമായ ‘ജനഗണമന’ അവിടെ അടയാളപ്പെടുത്തി.
74 Less than a minute