BREAKINGNATIONAL

ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈനില്‍ നഗ്‌നയാകാന്‍ ആവശ്യം; മുംബൈയിലെ യുവതിയില്‍നിന്ന് തട്ടിയത് 1.7 ലക്ഷം രൂപ

മുബൈ: ബൊറിവാലി ഈസ്റ്റ് സ്വദേശിയായ 26-കാരിയെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1.7 ലക്ഷം രൂപ കവര്‍ന്ന് തട്ടിപ്പ് സംഘം. നവംബര്‍ 19-നാണ് സംഭവം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയോട് ഡല്‍ഹി പോലീസാണെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്.
നിലവില്‍ ജയിലിലായ ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തില്‍ യുവതിയുടെ പേരും ഉയര്‍ന്നുവന്നെന്ന് പറഞ്ഞുകൊണ്ട് വീഡിയോ കോളിലൂടെയായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യല്‍ തുടരാനായി യുവതിയോട് ഹോട്ടല്‍ റൂമെടുക്കാന്‍ പറഞ്ഞ സംഘം ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78,000 രൂപ കൈമാറാനും ശാരീരിക പരിശോധന നടത്താനായി നഗ്‌നയാകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതി പിന്നീട് താന്‍ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി നവംബര്‍ 28-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഭാരതീയ ന്യായസംഹിതയും ഐടി ആക്ടും പ്രകാരം കേസെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button