പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയന് സംഘി ആണെന്നും കെഎം ഷാജി വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ അളക്കാന്‍ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്.
പിണറായി വിജയന് പ്രസംഗിച്ചതിങ്ങനെ
”ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെ എല്ലാത്തരത്തിലും ഒത്താശ ചെയ്ത കോണ്‍ഗ്രസിന്റെ കൂടെ അന്ന് കേരളത്തില്‍ മന്ത്രിമാരായി ലീഗ് തുടര്‍ന്നു. ഇതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളില്‍ തന്നെ. അപ്പോഴാണ് ഒറ്റപ്പാലം തെരഞ്ഞടുപ്പ് വരുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍ കണ്ട ഒരു കാഴ്ച, അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ സാധാരണ ഗതിയിലുളള ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കപ്പെട്ട തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ വേണ്ടി വന്നു. ഒരു വീട്ടില്‍ വരുമെന്ന് നേരത്തെ അറിയിച്ചു. സാധാരണ തങ്ങള്‍ വന്നാല്‍ ഓടിക്കൂടുന്ന ലീഗുകാരെ കാണാനില്ല. അപ്പോള്‍ തങ്ങളെ ആ വീട്ടില്‍ ഇരുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള ലീഗ് പ്രവര്‍ത്തകരെയും ലീഗ് അണികളെയും ആ വീട്ടിലേക്ക് എത്തിക്കാന്‍ പോയി ചെന്ന് പറയുകയാണ്, തങ്ങള്‍ വന്നിരിക്കുന്നുണ്ട്. നിങ്ങള്‍ വേഗം അങ്ങോട്ട് വരണം. ഈ പറഞ്ഞ ആളുകളില്‍ പ്രതിഷേധം ഉയര്‍ന്നുവരാനിടയായത് എന്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പറയുന്ന ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തത് കൊണ്ട്.”