BREAKINGNATIONAL

താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് ഭര്‍ത്താവിനെ കൊന്നു; ഭാര്യ അറസ്റ്റില്‍

ചെന്നൈ:താലിച്ചരട് കഴുത്തില്‍മുറുക്കി ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഉപദ്രവിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് കഴുത്തില്‍ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി.
ചെന്നൈ നഗരസഭയില്‍ കരാര്‍ത്തൊഴിലാളിയായ നാഗമ്മാളാണ് (35) ഭര്‍ത്താവ് മണിവണ്ണനെ (28) കൊന്ന കേസില്‍ അറസ്റ്റിലായത്. ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീന്‍ ഖാന്‍ സ്ട്രീറ്റിലായിരുന്നു ഇവരുടെ താമസം. ഇതിനുമുന്‍പ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാള്‍. കഴിഞ്ഞദിവസം മണിവണ്ണന്‍ മദ്യപിച്ചെത്തിയതിനെ നാഗമ്മാള്‍ ചോദ്യംചെയ്തു.
അത് വഴക്കില്‍ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെയാണ് താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തില്‍ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണന്‍ ബോധരഹിതനായി വീണപ്പോള്‍ നാഗമ്മാള്‍ സഹോദരി അഭിരാമിയെ വിവരമറിയിച്ചു.
അഭിരാമിയും ഭര്‍ത്താവ് നന്ദകുമാറുംചേര്‍ന്ന് മണിവണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാള്‍ പറഞ്ഞത്. കഴുത്തില്‍ അടയാളം കണ്ട് ചോദ്യംചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.

Related Articles

Back to top button