തിരുവനന്തപുരം: വാമനപുരത്ത് 36-കാരന്‍ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍. വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്‍ മകന്‍ വിപിന്‍ അനീഷി (36) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വിപിന്‍ മുറിയിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ജനാലയുടെ നോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി വാതില്‍പൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിന്‍ കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു. വെഞ്ഞാറമൂട് പോലീസ് മേല്‍ നടപടികള്‍ ആരംഭിച്ചു. അനീഷ് മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. വീട്ടില്‍ അമ്മ, അച്ഛന്‍, സഹോദരന്‍ എന്നിവരാണുള്ളത്.
88 Less than a minute