BREAKINGNATIONAL
Trending

ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ആം ആദ്മി പാര്‍ട്ടി; മുഖ്യമന്ത്രിയായി അതിഷിയുടെ സത്യപ്രതിജ്ഞ ഉടന്‍

ദില്ലി: ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആം ആദ്മി പാര്‍ട്ടി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. ദില്ലിയില്‍ നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതൃയോഗം ഉടന്‍ ചേരും.
നിലവിലെ മന്ത്രിമാരെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വകുപ്പുകളില്‍ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കും.ഈമാസം 26, 27 തീയതികളില്‍ നിയമസഭ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി പഞ്ചാബുമായും ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്രിവാളും പ്രചാരണം ശക്തമാക്കുക.

Related Articles

Back to top button