BREAKINGKERALA
Trending

നടന്‍ സിദ്ദിഖ് ഇപ്പോഴും ഒളിവില്‍; മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി പരി?ഗണിക്കാന്‍ നീക്കവുമായി അഭിഭാഷകര്‍

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകര്‍. സിദ്ദിഖിനായി സുപ്രീംകോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും.
ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരമാവധി വേഗത്തില്‍ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. സിദ്ദിഖിനായി കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും. മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവര്‍ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ ഹാജരായേക്കും.

Related Articles

Back to top button