BREAKINGKERALA
Trending

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയില്‍ തിങ്കളാഴ്ച വിധി. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുക. അതിജീവിതയുടെ ഉപഹര്‍ജിയിലാണിത്.
നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാര്‍ഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതില്‍ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് വെക്കുന്നകാര്യം. ഇതുചൂണ്ടിക്കാട്ടി നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക.

Related Articles

Back to top button