മാന്നാര്‍: നവോത്ഥാനകാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ വികാസത്തിന് മാന്നാര്‍ നായര്‍ സമാജം പോലുള്ള പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ടെന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ബി. അനന്ത കൃഷ്ണന്‍ പറഞ്ഞു. മാന്നാര്‍ നായര്‍ സമാജത്തിന്റെ 122-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പാരമ്പര്യത്തെ തിരിച്ചറിയുന്നത് ആധുനിക കാലഘട്ടത്തിലായിരിക്കും. ഒരു കൊളോണിയല്‍ ഭരണത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ഇതുപോലെയുള്ള നിരവധി പ്രാദേശിക കൂട്ടായ്മകള്‍ വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നായര്‍ സമാജം പ്രസിഡന്റ് എ.ഹരീന്ദ്രകുമാര്‍ അധ്യക്ഷനായി. ഡോ.കെ.ബാലകൃഷ്ണപിള്ള,കെ.ജി.വിശ്വനാഥന്‍ നായര്‍ , പി.കെ.ശ്രീകുമാര്‍, പി.ആര്‍. ഹരികുമാര്‍, എല്‍.പി. സത്യപ്രകാശ് എന്നിവര്‍ സംസാരിച്ചു. എയര്‍വൈസ് മാര്‍ഷലായി വിരമിച്ച കുരട്ടി ശ്ശേരി പടിപ്പുരയ്ക്കല്‍ തെക്കേതില്‍ പി.കെ.ശ്രീകുമാര്‍, അപകടത്തില്‍പ്പെട്ട് തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്നും കുട്ടികളെ രക്ഷപെടുത്തിയ ഡ്രൈവര്‍ കുരട്ടിക്കാട് കുമാര്‍ സദനത്തില്‍ കെ.സി. ശ്രീകുമാര്‍ , സി.എ.പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടമ്പേരൂര്‍ പാമ്പാലയില്‍ നന്ദു നാരായണന്‍ എന്നിവരെ അനുമോദിച്ചു. വിദ്യാഭ്യാസ അവാര്‍ഡുദാനം നടത്തി.
136 Less than a minute