BREAKINGKERALA
Trending

പകുതിപ്പേരും ബഹിഷ്‌കരിച്ചു; പത്തനംതിട്ടയില്‍ സി.പി.എം. ബ്രാഞ്ച് സമ്മേളനത്തില്‍ കല്ലുകടി

പത്തനംതിട്ട : പകുതിയംഗങ്ങളും ബഹിഷ്‌കരിച്ചതോടെ സി.പി.എം. ബ്രാഞ്ച് സമ്മേളനം വഴിപാടായി. കൈപ്പട്ടൂര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തില്‍നിന്നാണ് അംഗങ്ങള്‍ വിട്ടുനിന്നത്. എട്ടംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയിലുള്ളത്. ഇതില്‍ നാലുപേര്‍മാത്രമാണ് എത്തിയത്. ഇതിനാല്‍ മൂന്ന് ലോക്കല്‍ സമ്മേളന പ്രതിനിധികളെപ്പോലും ഒപ്പിച്ചെടുക്കുകയായിരുന്നു.
സമ്മേളനത്തിന്റെ ഉദ്ഘാടകനെച്ചൊല്ലിയുള്ള വിയോജിപ്പാണ് വിഭാഗീയതയിലേക്ക് വളര്‍ന്നത്. പാര്‍ട്ടി നിശ്ചയിച്ച ഏരിയാകമ്മിറ്റിയംഗം സമ്മേളനം ഉദ്ഘാടനംചെയ്യുന്നതിനെ ആദ്യം മുതല്‍ ഒരു വിഭാഗം എതിര്‍ത്തിരുന്നു. നേതൃത്വം ഇത് വകവെച്ചുകൊടുക്കുകയോ പരിപാടിയില്‍ മാറ്റംവരുത്തുകയോ ചെയ്തില്ല. തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം. വിവരമറിഞ്ഞതിനാലാകാം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ കമ്മിറ്റി അംഗവും എത്തിയില്ല. ഇതോടെ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തി സമ്മേളനം ഉദ്ഘാടനംചെയ്തു.

Related Articles

Back to top button